A Malayalam summary of the study report
കേരളത്തിലെ കെമിക്കൽ സയൻസ് മേഖലയിലെ സ്ത്രീകളുടെ കരിയർ വഴികൾ എന്തെല്ലാമാണെന്ന് മനസ്സിലാക്കാനും അതോടൊപ്പം ഇവയിൽ സമൂഹം, അക്കാദമിക മണ്ഡലം, കുടുംബം എന്നിവ എത്രമാത്രം സ്വാധീനം ചെലുത്തുന്നുവെന്ന് കണ്ടെത്താനുമാണ് ഈ പഠനം നടത്തിയത്. ഈ മേഖലയിലെ സ്ത്രീകളിൽ സാമൂഹികവും കുടുംബപരവുമായ സ്വാധീനത്തിന്റെ വ്യാപ്തി വളരെ വലുതാണെന്ന് പഠനത്തില്‍ നിന്ന് കണ്ടെത്താന്‍ കഴിഞ്ഞു. കേരളത്തിലെ സ്ത്രീകളുടെ കരിയർ വഴികളില്‍, വിവാഹം കഴിക്കാനുള്ള സമ്മർദ്ദം, സാമ്പത്തിക സ്ഥിരത, മാതാപിതാക്കളുടെ വിദ്യാഭ്യാസ യോഗ്യത, മതം, ജീവിത പങ്കാളി, കുടുംബം എന്നിവയുടെ സ്വാധീനം എത്രത്തോളമുണ്ടെന്ന് ഞങ്ങൾ കണ്ടെത്തി.
സ്കൂള്‍ കാലഘട്ടത്തില്‍, ഒരു പെണ്‍കുട്ടിയുടെ കരിയർ വഴി രൂപപ്പെടുത്തുന്നതിൽ കുടുംബത്തിൽ നിന്നുള്ള പ്രോത്സാഹനവും പിന്തുണയും, ലാബ് സൗകര്യങ്ങൾ, അവരെ പഠിപ്പിക്കുന്ന രീതി എന്നിവയ്ക്കുള്ള പ്രാധാന്യം പഠനത്തില്‍ വ്യക്തമായി. നോൺ-അക്കാദമിക് മേഖല (ലാബുകള്‍, വ്യവസായസ്ഥാപനങ്ങള്‍ തുടങ്ങിയവ) സ്ത്രീകളെ കൂടുതൽ ഉൾക്കൊള്ളേണ്ടതുണ്ട്. കൂടാതെ, ഈ മേഖലയിൽ മികച്ച തൊഴിൽ വഴികൾ കണ്ടെത്താൻ സ്ത്രീകളെ പ്രോത്സാഹിപ്പിക്കേണ്ടത് അനിവാര്യമാണ്. ഈ പഠനത്തിൽ നിന്നുണ്ടായ ഫലങ്ങളെ മുൻ നിർത്തി, ഭാവിയിൽ അനുയോജ്യമായ നയ മാറ്റങ്ങൾക്ക് കാരണമാകുന്ന രീതിയില്‍ വിശദമായ ചർച്ച കെമിക്കൽ സയൻസ് കമ്മ്യൂണിറ്റി തലത്തിൽ ഉണ്ടാവുമെന്ന് ഞങ്ങൾ പ്രത്യാശിക്കുന്നു.
കേരളത്തിലെ സാമൂഹിക-രാഷ്ട്രീയ-മത വിഭാഗങ്ങളുടെ അടിയന്തര ശ്രദ്ധ ഈ വിഷയത്തിൽ വേണമെന്ന് റിപ്പോർട്ട് ആവശ്യപ്പെടുന്നുമുണ്ട്. കെമിക്കൽ സയൻസ് കമ്മ്യൂണിറ്റി അംഗങ്ങൾക്കിടയിലെ ആശയവിനിമയ സാധ്യത കൂട്ടുന്നതിനായി ഒരു മൊബൈൽ ആപ്ലിക്കേഷന്‍, ‘കെമിക്യൂൾ’ എന്ന പേരില്‍ ഞങ്ങൾ ഈ റിപ്പോര്‍ട്ടിനോടൊപ്പം നിങ്ങൾക്കു മുൻപിൽ അവതരിപ്പിക്കുന്നു.
പൂര്‍ണ്ണമായ റിപ്പോര്‍ട്ട് ഇവിടെ ലഭ്യമാണ് : https://doi.org/10.5281/zenodo.5178906
Hanan, P.T., Anu, P., Asmabi, K.K., Sreenath, T.C., Jasil, M.P. & Jithin, V. (2022). Women’s Career Pathway in Chemical Sciences; a Multi-stage Investigation in Kerala, India. Pp 88. DOI: 10.5281/zenodo.5178906; ISBN: 978-93-5620-171-2
പരിഭാഷ: അതുല്ല്യ പി. എസ്. |ചിത്രീകരണം: മുഹമ്മദ് ആദില്‍ | ഡിസൈന്‍: ജിതിന്‍ വി.